പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം നടന്നു. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകർക്ക് സഹായം നൽകിയത്. തൊട്ടിപ്പാൾ ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. എം. പുഷ്പാകരൻ അധ്യക്ഷനായി. ദിനേഷ് വെള്ളപ്പാടി,ഡോ. ജോഷി, പി.എസ്. സുനിൽ,സനിത എന്നിവർ സംസാരിച്ചു.
0 Comments