മാലിന്യം തിരഞ്ഞപ്പോള്‍ കണ്ടത് പണം. കോടാലി സ്വദേശിയായ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലെ ഹരിതസേനാംഗം






മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ അജൈവമാലിന്യം തരം തിരിക്കുന്നതിനിടെയാണ് അതിനിടയില്‍നിന്നും പണം കണ്ടെത്തുന്നത്. തുടര്‍ന്ന് ഇതാരുടെയാകാമെന്ന തിരച്ചിലിലാണ് ഹരിതസേനാംഗം ആമിനയും സംഘവും കോടാലി സ്വദേശിയെ ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്ത് കണ്ടെത്തിയത്.മാലിന്യത്തില്‍ നിന്നും ലഭിച്ച 2190രൂപ ് യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരിക്കുകയാണ് മറ്റത്തൂരിലെ ഈ ഹരിതസേനാംഗം. ശനിയാഴ്ച്ച  (13/7/24)  കോടാലി MCF ല്‍ പാഴ് വസ്തുക്കള്‍ തരംതിരിക്കുമ്പോളാണ് 8-ാം വാര്‍ഡ് ഹരിതസേനാംഗം ആമിനയ്ക്ക് പണം ലഭിച്ചത.് അപ്പോള്‍ തന്നെ പണം കോഡിനേറ്ററെ ഏല്ലിക്കുകയും, തിങ്കളാഴ്ച ഉച്ചയ്ക്ക് പഞ്ചായത്തു പ്രസിഡന്റു അശ്വതി വിബിയുടെയും , സെക്രട്ടറി ശാലിനി എം ന്റെയും , വാര്‍ഡ് മെമ്പറുടേയും സാന്നിദ്ധ്യത്തില്‍ പണം ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്തു

Post a Comment

0 Comments