വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോടാലി പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അറുപത്തിയഞ്ച് ഏക്കർ വിരിപ്പ് കൃഷിയാണ് വെള്ളത്തിനടിയിലായത്. കോടാലി നെല്ലുല്‍പ്പാദക സമിതിക്കു കിഴില്‍ വരുന്ന പാടശേഖരത്തിലെ പകുതിയോളം നിലത്തില്‍ ഒരു മാസം മുമ്പാണ് നടീല്‍ പൂര്‍ത്തിയാക്കിയത്. ബാക്കി പകുതി നിലത്തില്‍ മൂന്നാഴ്ച മുമ്പ് വിതയും പൂര്‍ത്തിയാക്കിയിരുന്നു. ഒരു മാസത്തോളം വളര്‍ച്ചയെത്തിയതിനാല്‍ ഒന്നോ രണ്ടോ ദിവസം നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നാലും കൃഷിനാശം ഉണ്ടാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എന്നാല്‍ മഴ തുടരുകയും കൂടുതല്‍ ദിവസങ്ങള്‍ നെല്‍ച്ചെടികള്‍ വെള്ളത്തിനടിയില്‍ കിടക്കുകയായും ചെയ്താല്‍ ഓലചീയല്‍ ബാധിച്ച് നശിച്ചുപോകാനിടയുണ്ടെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. മഴയില്‍ വാഴത്തോട്ടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കര്‍ഷകരില്‍ ആശങ്ക നിറക്കുന്നു. രണ്ടു ദിവസത്തിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ നേന്ത്രവാഴകള്‍ ചീഞ്ഞു പോകാനിടയുണ്ട്. കുലവന്നതും വിളവെടുപ്പിനു പാകമാകാറായതുമായ നേന്ത്രവാഴകളാണ് പലയിടത്തും വെള്ളത്തില്‍ നില്‍ക്കുന്നത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത നേന്ത്രവാഴകളും ഇക്കൂട്ടത്തിലുണ്ട്. വേനല്‍ക്കാലത്ത് അനുഭവപ്പെട്ട കഠിനമായ ചൂട് നേന്ത്രക്കായ ഉല്‍പ്പാദനം കുറയാനിടയാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വെള്ളക്കെട്ട് ഭീഷണി വാഴക്കര്‍ഷകരെ അലട്ടുന്നത്.
ചാഴിക്കാട്, വാസുപുരം, മന്ദരപ്പിള്ളി, കിഴക്കേ കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഴയില്‍ മുങ്ങി.
മറ്റത്തൂര്‍ പഞ്ചായത്ത് കണ്ട്രോള് റൂം നമ്പര്‍-
9745039940
9495047534
9847158599
0 Comments