പുതുക്കാട് അജ്ഞാത വാഹനം ഇടിച്ച് വയോധികൻ മരിച്ചു


പുതുക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനു സമീപം വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കിഴുപ്പിള്ളിക്കര പൂക്കാട്ടുക്കുന്നിൽ  പട്ടത്ത്‌ ശങ്കരൻകുട്ടി മകൻ അശോകൻ (64) ആണ് മരിച്ചത്. പുതുക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാന്റിനു മുന്നിലെ വളവിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ഇടിച്ച ലോറി നിർത്താതെ പോയി.
ഭാര്യ:ഗീത. മക്കൾ:അബിത, കവിത
മരുമക്കൾ: രാജേഷ്, ഉണ്ണികുമാർ

Post a Comment

0 Comments