കല്ലൂർ ആലേങ്ങാട് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ കാനയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു.കല്ലൂർ ഭരത ചെതലൻ വീട്ടിൽ 52 വയസുള്ള ജോയ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.പരിക്കേറ്റ് കാനയിൽ വീണുകിടന്ന ജോയിയെ കുറച്ചുനേരം കഴിഞ്ഞാണ് അതുവഴി വന്ന യാത്രക്കാർ കണ്ടത്. നാട്ടുകാർ ചേർന്ന് കല്ലൂർ സഹകരണ ബാങ്കിൻ്റെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments