പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ
10 വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യരക്ഷാ പദ്ധതിയായ കവചത്തിന്റെ ഉദ്ഘാടനം പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിർവഹിച്ചു.കെ. സി. പ്രദീപ്, എൻ. എം. പുഷ്‌പാകരൻ, നന്ദിനി സതീശൻ, കെ. കെ. പ്രകാശൻ, രാധ വിശ്വഭരൻ, ഷീബ സുരേന്ദ്രൻ, ഡോ. ഹെൻറി പ്രസാദ് എന്നിവർ സംസാരിച്ചു.
കുട്ടികൾക്ക് രോഗ പ്രതിരോധ ശക്തി വർധിപ്പിച്ച് ഇടവിട്ട് ഉണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കാനായി 1ലക്ഷം രൂപയുടെ മരുന്നുകൾ കവചം പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്ത് വാങ്ങി നൽകും.
0 Comments