ജാനുവായി എത്തേണ്ടത് തൃഷ ആയിരുന്നില്ല, ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ!




മിഴകത്ത് മാത്രമല്ല തെന്നിന്ത്യയാകെ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിലെത്തിയ 96 എന്ന ചിത്രം.
സിനിമയിലെ റാം എന്ന കഥാപാത്രത്തെയും ജാനുവിനെയും വളരെ വേഗം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വിജയ് സേതുപതിയുടെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

ഒരു അവാര്‍ഡ് ചടങ്ങിനിടെ വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മഞ്ജു വാര്യര്‍ പറയുന്നു. മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയായ ഫൂട്ടേജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് 96 എന്ന സിനിമ തനിക്ക് നഷ്ടമായതിനെ പറ്റി മഞ്ജു വെളിപ്പെടുത്തിയത്. 96 സിനിമയ്ക്ക് വേണ്ടിയുള്ള കോള്‍ എനിക്ക് കിട്ടിയിട്ടില്ല.എന്നാല്‍ എന്നെ വിളിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നിലെത്തുന്നതിന് മുന്‍പ് അത് വേറൊരു വഴിക്ക് പോയി.

വിജയ് സേതുപതി ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ച്‌ പറയുമ്ബോളാണ് ജാനുവായി എന്നെ പരിഗണിച്ചിരുന്നു എന്ന് അറിയുന്നത്. ആ സിനിമയുടെ സമയത്ത് അവര്‍ക്ക് തന്നെ ഡേറ്റ് കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന രീതിയില്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മഞ്ജു പറയുന്നു. വിടുതലൈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയപ്പോള്‍ ഇതിനെ പറ്റി 96 സംവിധായകനായ പ്രേം കുമാറിന് മെസേജ് അയച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. ഇപ്പോള്‍ തനിക്ക് പോലും 96ല്‍ തൃഷക്ക് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Post a Comment

0 Comments