വീടു വിറ്റാലും വസ്തു വിറ്റാലും ഇനി ഉയർന്ന നികുതി; ബാധ്യത തീർക്കാതെ ആർക്കും രാജ്യം വിടാനും ആകില്ല




പുതിയ കേന്ദ്ര ബജറ്റ് നിർദേശം അനുസരിച്ച് ഇനി ഇന്ത്യ വിടണമെങ്കിൽ ആദായ നികുതി ക്ലിയറൻസ് നിർബന്ധമാണ്. ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയും രാജ്യം വിടുന്നതിന് ഇനി ആദായ നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. 2 024 ഒക്ടോബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിക്കൊണ്ട് ആദായനികുതി നിയമത്തിലെ സെക്ഷൻ 230 ഭേദഗതി ചെയ്യും. ഭേദഗതി 2024 ഒക്ടോബർ ഒന്നു മുതൽ ആണ് പ്രാബല്യത്തിൽ വരിക.ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വ്യക്തികൾ, ആദായനികുതി ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് നികുതി ബാധ്യതകളൊന്നുമില്ലെന്ന് പ്രസ്താവിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ, ഇന്ത്യ വിടാൻ പാടില്ലെന്നാണ് പുതിയ നിർദേശം. വിദേശത്തേക്ക് പോകേണ്ടി വരുന്ന ഒരാൾക്ക് എല്ലാ നികുതി ബാധ്യതകളും തീർക്കുന്നതിനും എന്തെങ്കിലും നികുതി അടയ്‌ക്കാൻ ഉണ്ടെങ്കിൽ അത് ചെയ്യുന്നതിനും ഓപ്ഷൻ ലഭിക്കും
******************************

Post a Comment

0 Comments