വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു.പൗണ്ട് മുതൽ കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്.മഴ കനത്തതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതുമൂലം കാൽനടയാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ആരോഗ്യ കേന്ദ്രത്തിലേക്ക് വരുന്ന പ്രായമായവരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.നിരവധി സ്കൂൾ വാഹനങ്ങളും നാട്ടുകാരും യാത്ര ചെയ്യുന്ന റോഡ് തകർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.എത്രയും വേഗം അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സുരേഷ് ചെമ്മനാടൻ വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
0 Comments