പുതിയ കാലഘട്ടത്തെ വെല്ലുവിളികളെ അതിജീവിച്ചും വർത്തമാന കാലത്തെ വിഷയങ്ങളും കടമകളും ഏറ്റെടുത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കരുത്തോടെ മുന്നോട്ട് പോകുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടക സ്ഥാപക നേതാക്കളിലൊരാളും കൊടകര എംഎൽഎയുമായിരുന്ന പി.എസ്. നമ്പൂതിരിയുടെ നാൽപ്പത്തിയഞ്ചാം ചരമവാർഷികത്തിൻ്റെ ഭാഗമായി ആമ്പല്ലൂരിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്. നമ്പൂതിരിയെ പുതിയ കാലത്തെ വിദ്യാർത്ഥികൾ പഠിക്കണം, അദ്ദേഹത്തിന്റെ
ജീവിതം തന്നെ പൊതു പ്രവർത്തകർക്കൊരു പാഠപുസ്തകമാണ് വത്സരാജ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ,
സിപിഐ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എം. ചന്ദ്രൻ, സി.യു.പ്രിയൻ, സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.എം നിക്സൺ, വി.കെ. വിനീഷ്, ടി.കെ.ഗോപി, അളഗപ്പനഗർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ വി.കെ. അനീഷ്, കെ.ആർ. അനൂപ് എന്നിവർ സംസാരിച്ചു.
0 Comments