അന്ന് ചവറ്റുകുട്ടയില്‍ എറിഞ്ഞ ഞങ്ങളുടെ സിനിമ ഇന്ന് ആഘോഷിക്കപ്പെടുന്നു; ഇത് ദൈവീകമാണ്; നിറകണ്ണുകളോടെ സിബി മലയില്‍



സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ തിയേറ്ററുകളില്‍ റീ റിലീസ് ചെയ്തിരിക്കുകയാണ്. വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

23 വർഷങ്ങള്‍ക്കു മുമ്ബ് സിനിമ കണ്ട് അത്ഭുതപ്പെട്ടവരുടെയും ആദ്യമായി ദേവദൂതന്റെ മാന്ത്രികത അനുഭവിച്ചറിയാൻ വന്നവരുടെയും തിരക്കാണ് തീയേറ്ററുകളിലെല്ലാം. അതില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയില്‍. വളരെ വൈകാരികമായാണ് സംവിധായകന്റെ പ്രതികരണം.



"മോ


ഹൻലാലിനെപ്പറ്റിയുള്ള ഒരുപാട് ഓർമ്മകള്‍ എനിക്കുണ്ട്. അദ്ദേഹവുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ലാലിന്റെ അഭിനയം നേരിട്ട് കണ്ടിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞ തീരില്ല. ദേവദൂതൻ എന്ന സിനിമയുടെ കഥയ്‌ക്ക് മാത്രമല്ല അതിന്റെ രണ്ടാം വരവിനും ഒരു മിസ്റ്ററി ഉണ്ട്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലോക സിനിമയില്‍ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. സാധാരണ വിജയിച്ച സിനിമകളാണ് തീയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും തീയറ്ററിലേക്ക് വരികയും, അത് മുൻപത്തേക്കാളും പത്തിരട്ടി വലിപ്പത്തില്‍ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുകയാണ്".

"42 വർഷങ്ങള്‍ക്കു മുമ്ബ് എന്റെ ആദ്യത്തെ സിനിമയ്‌ക്കായി ഉണ്ടാക്കിയ കഥയാണ് ദേവദൂതൻ. അന്നത് നടന്നില്ല. 18 വർഷങ്ങള്‍ക്കു ശേഷം ചെയ്തപ്പോള്‍ അത് സ്വീകരിക്കപ്പെട്ടുമില്ല. അതിന്റെ സമയം ഇതാണ്. ഈ കാലഘട്ടത്തിനു വേണ്ടി കാത്തുവെച്ച ഒരു സിനിമയാണ്. ഒരു സിനിമയുടെ പുനർജന്മം ആണിത്. ആള്‍ക്കാർ ചവറ്റുകുട്ടയില്‍ ഇട്ട ഒരു സിനിമ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. അത് ദൈവീകമാണ്"-സിബി മലയില്‍ പറഞ്ഞു.

Post a Comment

0 Comments