നിർമ്മാണം ആരംഭിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും, പൂർത്തീകരിക്കാത്ത അമ്പല്ലൂർ തീയറ്ററിന്റെ നിർമ്മാണം നിലച്ച സാഹചര്യത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്തു ചേർന്നു. കെ കെ രാമചന്ദ്രൻ എം.എൽ.എയുടെ ഇത് സംബന്ധിച്ച കത്തിനെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചു ചേർത്തത്.അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോർബടെ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, പ്രൊജക്റ്റ് മാനേജർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഉടൻ നിർമ്മാണം പൂർത്തീകരിക്കുന്നതിനും അല്ലാത്ത പക്ഷം,കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി, റിസ്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കുന്നതിനു മന്ത്രി നിർദ്ദേശം നൽകി.
0 Comments