അതിഥി അധ്യാപക നിയമനം: , മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍



താനൂര് സി.എച്ച്.എം.കെ.എം ഗവ. ആര്ട്‌സ് ആന്ഡ് സയന്സ് കോളജില് 2024-25 അധ്യയന വര്ഷത്തേക്ക് ഇലക്ട്രോണിക്‌സ് വിഭാഗത്തില് അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില് പേര് രജിസ്റ്റര് ചെയ്തവരുമായ ഉദ്യോഗാര്ഥികള് യോഗ്യതകള്, മുന്പരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള് സഹിതം ജൂലൈ 26ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളജില് എത്തണം. വിശദ വിവരങ്ങള്ക്ക് gctanur.ac.in സന്ദര്ശിക്കുക.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില് ഒഴിവുകള്
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില് വിവിധ തസ്തികകളില് താല്ക്കാലിക അടിസ്ഥാനത്തില് നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടര്- ടി.സി.എം.സി രജിസ്‌ട്രേഷന് ഉള്ളവര്, ഫാര്മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്, ലാബ് ടെക്‌നീഷ്യന് തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എന്ട്രി ഓപ്പറേറ്റര് ഒഴിവിലേക്ക് കമ്പ്യൂട്ടര് അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവര് തസ്തിയിലേക്ക് ഹെവി ലൈസന്സ് ഉള്ളവര്ക്കും അപേക്ഷിക്കാം. സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാര്ക്ക് മുന്ഗണന നല്കും. രണ്ടു വര്ഷത്തെ പ്രവര്ത്തിപരിചയം ഉണ്ടായിരിക്കണം. സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില് ജൂലൈ 24 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്പ്പിക്കണം. ഫോണ്: 0487 2261840.

Post a Comment

0 Comments