മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെയും വയോജന ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.

മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെയും വയോജന ക്ലബ്ബിന്റെയും നേതൃത്വത്തിൽ SNVUP മൂലംകുടം സ്കൂളിൽ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വയോജന ക്ലബ് സെക്രട്ടറി എ കെ രാജൻ അധ്യക്ഷത വഹിച്ചു. വയോജന ക്ലബ്‌ പ്രസിഡന്റ്‌ ടി ഡി ശ്രീധരൻ, 20 ആം വാർഡ് ക്ലബ്‌ പ്രസിഡന്റ്‌ ഗോപാലൻ വാക്കയിൽ, സെക്രട്ടറി സരള ഷണ്മുഖൻ,ആയുർവേദ ഹോമിയോ ഡോക്ടർമാരായ ഡോ. കാർത്തിക് കൃഷ്ണൻ, ഡോ. പ്രമോദ് പി സി,ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments