കില്‍, ഡ്യൂണ്‍ 2, കല്‍കി, ടര്‍ബോ, ഇന്ത്യൻ 2, ഉള്ളൊഴുക്ക്; ആഗസ്റ്റിലെ ഒടിടി റിലീസുകള്‍ ഇങ്ങനെ




മീപകാലത്ത് ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും വലിയ ചർച്ചയാവുകയും ചെയത് സിനിമകള്‍ ഒടിടി റീലീസിന് ഒരുങ്ങുകയാണ്.

ഇവ ഏതെന്ന് പരിശോധിക്കാം.


ടർബോ

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് 'ടർബോ'. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ്..................




 മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. തിയേറ്ററുകളില്‍ വൻ വിജയമായ ടർബോ ആഗസ്റ്റ് 9 ന് ഒടിടി റിലീസിനെത്തും. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നത്.

ഉള്ളൊഴുക്ക്

ഉർവ്വശിയെയും പാർവ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ജൂണ്‍ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. തിയേറ്ററില്‍ വലിയ ശ്രദ്ധനേടുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത ചിത്രമാണിത്.

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമാണം നിർവഹിച്ചത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാർ നായരാണ്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ സ്ട്രീമിങ് ആരംഭിക്കും.

തലവൻ

മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്സോഫീസില്‍ സൂപ്പർഹിറ്റായി മാറിയ ജിസ് ജോയുടെ ബിജു മേനോൻ - ആസിഫ് അലി ചിത്രമാണ് തലവൻ. മേയ് 24-നു പുറത്തിറങ്ങിയ ചിത്രത്തെ നിരൂപകരും പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍നിന്നുള്ള സംവിധായകൻ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകർക്ക് ലഭിച്ചത്. കമല്‍ ഹാസൻ അടക്കം..............

കലാസാംസ്കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച്‌ മുന്നോട്ടുവന്നിരുന്നു.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രേക്ഷകർക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി ലീവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ചായിരിക്കും ഒടിടി റിലീസ്

മനോരഥങ്ങള്‍

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുള്‍പ്പെടെയുള്ളവർ അഭിനയിക്കുന്ന മനോരഥങ്ങള്‍ എന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്. ഓഗസ്റ്റ് 15-ന് ചിത്രം സീ 5 ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. മലയാളത്തില്‍ മാത്രമല്ല,തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ സീ 5 ല്‍ ലഭ്യമാകും.

കമല്‍ ഹാസൻ അവതരിപ്പിച്ച ഒൻപത് ആകർഷകമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തില്‍ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'ഓളവും തീരവും' തുടക്കം നല്‍കുന്നു. രഞ്ജിത്തിന്റെ സംവിധാനത്തില്‍ താരതമ്യപ്പെടുത്താനാവാത്ത ഒരു മമ്മൂട്ടിയെയാണ് 'കടുഗന്നാവാ ഒരു യാത്രക്കുറിപ്പ്' അവതരിപ്പിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ശിലാലിഖിതം ബിജു മേനോൻ, ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവരെ ഒരുമിച്ച്‌ കൊണ്ടുവരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ച്ചയില്‍ പാർവതി തിരുവോത്തും ഹരീഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി നായർ സംവിധാനം ചെയ്യുന്ന 'വില്‍പ്പന' എന്ന ചിത്രത്തില്‍ മധുവും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'ഷെർലക്കി'ല്‍ ഫഹദ് ഫാസിലും നദിയ മൊയ്ദുവും ഒന്നിക്കുന്നു. ജയരാജ് നായരുടെ സംവിധാനത്തില്‍ കൈല്ലാഷ്, ഇന്ദ്രൻസ്, നെടുമുടി വേണു, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടുന്ന അഭിനേതാക്കള്‍ ഒന്നിക്കുന്ന ചിത്രമാണ് 'സ്വർഗം തുറക്കുന്ന സമയം'. സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'അഭയം തേടി വീണ്ടും' എന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇഷിത് യാമിനി, നസീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത 'കടല്‍ക്കാറ്റ്' എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്നു.

കല്‍കി 2898 എഡി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജൂണ്‍ 27 ന് റിലീസ് ചെയ്ത ചിത്രം 1100 കോടി ബോക്സ് ഓഫീസില്‍ നിന്ന് വരുമാനം നേടി കഴിഞ്ഞു. മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിൻ പ്രേക്ഷകർക്കുമുന്നിലെത്തിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായ............................

ി പ്രത്യേകിച്ച്‌ അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും.

താരപ്രകടനങ്ങളിലേക്കുവന്നാല്‍ അശ്വത്ഥാമാവായെത്തുന്ന അമിതാഭ് ബച്ചൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃശ്യാവിഷ്കരിച്ച 'കല്‍ക്കി 2898 എഡി'യിലെ നായിക കഥാപാത്രത്തെ ദീപിക പദുക്കോണും മറ്റ് സുപ്രധാന വേഷങ്ങള്‍ കമല്‍ഹാസൻ, ശോഭന, അന്ന ബെൻ, ദിഷാ പഠാനി തുടങ്ങിയവരുമാണ് കൈകാര്യം ചെയ്തത്. ഇവരോടൊപ്പം പ്രേക്ഷകർക്ക് സർപ്രൈസ് നല്‍കി ദുല്‍ഖർ സല്‍മാനും വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.

കില്‍

ബോളിവുഡ് ആക്ഷൻ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൌഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവരാണ് വേഷമിട്ടത്. കളക്ഷൻ കണക്കുക്കള്‍ എന്നതിനപ്പുറം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഒടിടിയില്‍ എത്തിയ ചിത്രമാണ് കില്‍. വിദേശത്തുള്ളവർക്ക് വേണ്ടി ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. 24.99 ഡോളർ (2,092 രൂപ) നല്‍കിയാണ് കാണാനാകുക.

കില്ലിന്റെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം 'ജോണ്‍ വിക്ക്' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഛാഡ് സ്റ്റാഹെല്‍സ്കി നേടി കഴിഞ്ഞു. കീനു റീവ്സ് നായകനായ ഈ ചലച്ചിത്രപരമ്ബരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.

അടുത്തകാലത്ത് താൻ കണ്ട ഏറ്റവും ഉജ്ജ്വലവും വന്യവും ക്രിയാത്മകവുമായ ആക്ഷൻ സിനിമകളിലൊന്നാണ് കില്‍ എന്ന് ഛാഡ് സ്റ്റാഹെല്‍സ്കി പറഞ്ഞു. പ്രേക്ഷകർ കണ്ടിരിക്കേണ്ട സംഘട്ടനരംഗങ്ങളാണ് സംവിധായകൻ നിഖില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു ഇംഗ്ലീഷ് ഭാഷാ പതിപ്പ് വികസിപ്പിക്കുന്നത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കില്‍ റീമേക്ക് ചെയ്യുന്ന കാര്യം ലയണ്‍സ്ഗേറ്റ് മോഷൻ പിക്ചേഴ്സ് സ്റ്റുഡിയോ ഗ്രൂപ്പ് ചെയർ ആദം ഫോഗേള്‍സണും ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സ്ഥിരീകരിച്ചതാണ്. കരണ്‍ ജോഹർ, അപൂർവ മേത്ത എന്നിവരുടെ ധർമാ പ്രൊഡക്ഷൻസ്, ഗുണീത് മോംഗ, അചിൻ ജെയിൻ എന്നിവരുടെ സിഖ്യ എന്റർടെയിൻമെന്റ് എന്നിവരാണ് കില്‍ നിർമിച്ചിരിക്കുന്നത്.

ജൂലൈ 5 ന് തിയേറ്ററുകളിലെത്തിയ കില്‍ ഡിസ്നി പ്ലസ് ഹോട്ട്സറ്റാറില്‍ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 30 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍

ഇന്ത്യൻ 2

കമല്‍ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 ജൂലൈ 12 നാണ് റിലീസ് ചെയ്തത്. 28 വർഷങ്ങള്‍ക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.

കാജല്‍ അഗർവാള്‍, സിദ്ധാർഥ്, എസ്ജെ. സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യൻ 2 ല്‍ ഒരുമിക്കുന്നത്. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉള്‍പ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2-ല്‍ കൊണ്ടുവന്നിട്ടുണ്ട്. തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 250 മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് 150 കോടി വരുമാനമാണ് ലഭിച്ചത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വാങ്ങിയത് നെറ്റ്ഫ്ലിക്സാണ്.

കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്

ലോകപ്രശസ്തമായ 'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ട് ചലച്ചിത്ര പരമ്ബരയിലെ നാലാം ചിത്രമാണ് 'കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്'. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. 2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പരമ്ബരയിലെ മൂന്നാംചിത്രമായ വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് പുറത്തിറങ്ങിയത്. ആള്‍ക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാഗം അവസാനിക്കുന്നത്. നാലാംഭാഗത്തില്‍ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രം.

മേസ് റണ്ണർ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോള്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഓവൻ ടീഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോണ്‍ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍. ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സില്‍വർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മെയ് 10 നാണ്.................................

ചിത്രം പുറത്തിറങ്ങിയത്.

പിയറി ബൗളേ 1963-ല്‍ രചിച്ച പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1968 മുതല്‍ 2001 വരെ ആറുചിത്രങ്ങള്‍ റിലീസായിരുന്നു. 2011 മുതലാണ് ഇപ്പോള്‍ നാലാം പതിപ്പിലെത്തിനില്‍ക്കുന്ന റീ ബൂട്ട് ചലച്ചിത്ര പരമ്ബര ആരംഭിച്ചത്. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, ഡോണ്‍ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്നിവയായിരുന്നു റീ ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങള്‍.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. ആഗസ്റ്റ് 2 നാണ് റിലീസ്.



ഡ്യൂണ്‍ പാർട്ട് 2

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂണ്‍ പാർട് ഒടിടി റീലിസിനെത്തുന്നു. മാർച്ച്‌ 2-ന് ലോകമെമ്ബാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.2021ല്‍ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്. 190 മില്യൻ ഡോളറാണ് സിനിമയുടെ മുതല്‍മുടക്ക്. 711 മില്യണ്‍ ഡോളറോളമാണ് വരുമാനം നേടിയത്. ആഗസ്റ്റ് 1 (ഇന്ന്) മുതല്‍ ചിത്രം ജിയോ സിനിമയില്‍ കാണാം. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്യൂണ്‍ ആദ്യഭാഗം നെറ്റ്ഫ്ലിക്സില്‍ കാണാം.

Post a Comment

0 Comments