പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ കൈമാറി.മറ്റത്തൂര്‍ 3 ലക്ഷം നല്‍കും.സഹായ ഹസ്തവുമായി കുരുന്നുകളും കുടുംബങ്ങളും



പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച തുക കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ തുക ഏറ്റുവാങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ്,വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ,കെ. സി. പ്രദീപ്‌, എൻ. എം. പുഷ്‌പാകരൻ,രാധ വിശ്വഭരൻ,നന്ദിനി സതീശൻ, പഞ്ചായത്ത്‌ സെക്രട്ടറി ജി. സബിത, ജീവനക്കാർ എന്നിവർ സന്നിഹിതരായി.
****************



മറ്റത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കൊട്ടാരത്ത് വീട്ടിൽ രാകേഷ് ശ്രീലക്ഷ്മി ദമ്പതികളുടെ  മകൾ ഗൗരിനന്ദ, താൻ സൂക്ഷിച്ചുവച്ച കാശു കുടുക്കയിലെ പണം 1140 /-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അശ്വതി വിബി പണം ഏറ്റുവാങ്ങി.  പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് എൻ പി,സീബ ശ്രീധരൻ , പ്രദേശവാസികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചെമ്പുച്ചിറ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരിനന്ദ

**************


പന്തല്ലൂർ കുന്നത്തേരി പള്ളത്തുമഠം ഗോപാലകൃഷ്ണൻ കർത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,000രൂപ സംഭാവന നൽകി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുക ഏറ്റുവാങ്ങി. ബ്ലോക്ക്‌ മെമ്പർ കാർത്തിക ജയൻ, വാർഡ് മെമ്പർ കെ. കെ. രാജൻ എന്നിവർ പങ്കെടുത്തു

***************


പറപ്പൂക്കര പഞ്ചായത്തിലെ പോങ്കോത്രയിലെ പ്രവാസിയായ തെക്കുംപുറം ആൻഡ്രൂസും ഭാര്യ തൃശ്ശൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് കൂടിയായ ഷീബയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000രൂപ കൈമാറി.പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ തുക ഏറ്റുവാങ്ങി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സി. പ്രദീപ്‌ എന്നിവർ സന്നിഹിതരായി.


Post a Comment

0 Comments