പാചകവാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു


പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.വില കൂട്ടിയതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു.കഴിഞ്ഞ ജൂലൈ 1 ന് എണ്ണക്കമ്ബനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു.വിലയില്‍ മാറ്റമില്ലാത്ത 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയും, ചെന്നൈയില്‍ 918.5 രൂപയുമാണ് നിലവിലെ വില.

Post a Comment

0 Comments