കുന്നംകുളം(തൃശ്ശൂർ): ഒൻപതു വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ നാല് ജീവപര്യന്തം തടവിനും നാലുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
പുന്നയൂർക്കുളം പരൂർ ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെ(52)യാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2023 മാർച്ചില്‍ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. മൂന്നു ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം.
കുട്ടിക്ക് വയറുവേദനയുണ്ടായതിനെത്തുടർന്ന് രക്ഷിതാക്കള്‍ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കേക്കാട് പോലീസ് കേസെടുത്തത്. ജീവപര്യന്തം എന്നാല്‍ മരണം വരെ എന്ന് ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കേസിന്റെ വിചാരണ നടക്കവേ പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിന് കുന്നംകുളം പോലീസ് കേസെടുത്തിരുന്നു.
ഇൻസ്പെക്ടർ അമൃതരംഗൻ, എസ്.സി.പി.ഒ., കെ.ജി. ബിന്ദു എന്നിവരാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ്, അഭിഭാഷകരായ രഞ്ജിക, കെ.എൻ. അശ്വതി എന്നിവർ ഹാജരായി.
0 Comments