പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നു


വിവിധ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഓണത്തിനു മുമ്പ് പണി ആരംഭിക്കുമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. പറഞ്ഞു. സിവിൽ സ്റ്റേഷൻ നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി എം.എൽ.എ. അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു. 
ഭൂമി തരംമാറ്റൽ, സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിന് സൗജന്യമായി ഭൂമി ലഭ്യമാക്കൽ, മണ്ണ് പരിശോധന ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്ന് നിലകളിലായി 29535 ചതുരശ്ര അടി വിസ്തീർണത്തിലാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമൂച്ചയം പണിയുന്നത്. 
സബ് ട്രഷറി ഓഫീസ്, വില്ലേജ് ഓഫീസ്,  എം.എൽ.എ. ഓഫീസ്, മിനി കോൺഫറൻസ് ഹാൾ, ഇറിഗേഷൻ ഓഫീസ്, ടോയ്‌ലറ്റുകൾ എന്നിവ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ 25 വാഹനങ്ങൾക്കും പുറത്ത് 30 വാഹനങ്ങൾക്കുമുള്ള പാർക്കിങ് സൗകര്യവുമുണ്ടാകും. 
10 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ നൽകിയിട്ടുള്ളത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

Post a Comment

0 Comments