മുണ്ടക്കൈ പോലെ മറ്റൊരു ദുരന്തഭീതിയില്‍ മറ്റത്തൂരിലെ മൂന്നുമുറി





മുണ്ടക്കൈ പോലെ മറ്റൊരു ദുരന്തഭീതിയില്‍  മറ്റത്തൂരിലെ മൂന്നുമുറി. അത്ര വലിയ ദുരന്തമുണ്ടാകില്ലെങ്കിലും മേഖലയിലെ 100 കണക്കിനു താമസക്കാരെ  ഭയപ്പെടുത്തുന്നഒന്നാണ് 
കുഞ്ഞാലിപ്പാറയിലെ ജലശേഖരം.

മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞാ​ലി​പ്പാ​റ​യി​ല്‍ ജ​ന​കീ​യ സ​മ​ര​ത്തെ തു​ട​ര്‍ന്ന് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്ക​പ്പെ​ട്ട ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ വ​ന്‍തോ​തി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യു​ടെ മു​ള്‍മു​ന​യി​ലാ​ക്കു​ന്നു. കു​ന്നി​ന്മു​ക​ളി​ലു​ള്ള ക്വാ​റി​യി​ല്‍ വ​ന്‍തോ​തി​ല്‍ കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ളം മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യാ​ല്‍ താ​ഴ്‌​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും അ​പ​ക​ട​ത്തി​ലാ​വു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി.

2019ല്‍ ​പു​ത്തു​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തെ.............


 തു​ട​ര്‍ന്നാ​ണ് മ​റ്റ​ത്തൂ​രി​ലെ കു​ഞ്ഞാ​ലി​പ്പാ​റ​കു​ന്നി​ന് മു​ക​ളി​ലു​ള്ള ക​രി​ങ്ക​ല്‍ക്വാ​റി​ക്കും മെ​റ്റ​ല്‍ക്ര​ഷ​റി​നു​മെ​തി​രെ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍ സ​മ​രം ആ​രം​ഭി​ച്ച​ത്. മൂ​ന്നു​വ​ര്‍ഷ​ത്തോ​ളം​നീ​ണ്ട ക്വാ​റി വി​രു​ദ്ധ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നും നി​യ​മ​പോ​രാ​ട്ട​ത്തി​നും ഒ​ടു​വി​ല്‍ ക്വാ​റി​യു​ടെ​യും ക്ര​ഷ​റി​ന്റെ​യും പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി. കു​ഞ്ഞാ​ലി​പ്പാ​റ​കു​ന്നി​ല്‍ ആ​ഴ​ത്തി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​നം ന​ട​ത്തി​യി​തി​നെ തു​ട​ര്‍ന്ന് രൂ​പ​പ്പെ​ട്ട ജ​ലാ​ശ​യ​ങ്ങ​ള്‍ നി​ക​ത്തി പൂ​ര്‍വ സ്ഥി​തി​യി​ലാ​ക്കി ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റ​മെ​ന്ന് കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കു​ന്നി​നു മു​ക​ളി​ലു​ള്ള ക്വാ​റി ജ​ല​ബോം​ബാ​യി താ​ഴ്‌​വാ​ര​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​മീ​തെ നി​ല​കൊ​ള്ളു​ക​യാ​ണി​പ്പോ​ള്‍.

Post a Comment

0 Comments