ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് തീരുമാനിക്കുന്നതിനു വേണ്ടി ജില്ല ലേബര്‍ ഓഫിസര്‍ കെ.എസ്.സുജിത് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബോണസ് 20% ആയി പുനസ്ഥാപിക്കണമെന്ന് തൊഴിലാളി പ്രതിനിധികളും മിനിമം ബോണസ് ആയ 8.33 ശതമാനം മാത്രമേ നല്‍കാനാവൂ എന്ന് ഉടമകളും നിലപാടെടുത്തതോടെ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. 29ന് ജില്ലാ ലേബര്‍ ഓഫിസര്‍ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി.ചന്ദ്രന്‍, കെ.വി. പുഷ്പാകരന്‍, പി.ജി.മോഹനന്‍, കെ.എം.അക്ബര്‍, പി.ഗോപിനാഥന്‍, ആന്റോ എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെന്‍ട്രല്‍ കേരള ടൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ സി.പി. ചന്ദ്രന്‍, രവികുമാര്‍, ബാബു, രാംദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
0 Comments