ചാലക്കുടി നിയോജകമണ്ഡലത്തില്‍ സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ചിറക് പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൊടകര ഡോണ്‍ ബോസ്‌ക്കോ ഹൈസ്‌കൂളില്‍ നടത്തിയ പരിപാടി മുന്‍ ഡി ജി പി ഋഷിരാജ് സിങ്ങ് ഐ പി എസ് ഉദ്ഘാടനം ചെയ്യ്തു.എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, പഞ്ചായത്ത് അംഗം പ്രനീല ഗിരീശന്‍, ഹെഡ്മിസ്ട്രസ് സി. സംഗീത, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി സി ഇ ഒ ടി . സുരേഷ്‌കുമാര്‍, ട്രിപ്പിള്‍ ഐ കോമേഴ്സ് അക്കാദമി ഹെഡ് ഷെറിന്‍ കളത്തില്‍ , വി കാന്‍ സി ഇ ഒ അഖില്‍ കുരിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയോജകമണ്ഡലത്തിലെ വിദ്യഭ്യാസം, സ്ത്രീശാക്തീകരണം, യുവജനക്ഷേമം, കലാകായികം, ആരോഗ്യം, സാമൂഹിക - സംസ്‌ക്കാരികം, തൊഴില്‍ തുടങ്ങിയ സമഗ്രമേഖലകളിലുമുള്ള വികാസനോന്മുഖമായ ഇടപെടലാണ് ചിറക് പദ്ധതി ലക്ഷ്യം വയ്ക്കുന്നത് ലക്ഷ്യം വെക്കുന്നത്.
0 Comments