ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പന നടത്തുന്ന ആളൂര്‍ സ്വദേശി അറസ്റ്റില്‍.



ഇരിങ്ങാലക്കുട: 
ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പന നടത്തുന്ന ആളൂര്‍ സ്വദേശി അറസ്റ്റില്‍. ആളൂര്‍ അരീക്കാടന്‍ വീട്ടില്‍ ജെയ്‌സണ്‍ (64) നെയാണ് അഞ്ചരലിറ്റര്‍ മദ്യവും, മദ്യം വിറ്റ് കിട്ടിയ പണവും വാഹനവുമടക്കം പിടികൂടിയത്. ഇരിങ്ങാലക്കുട എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പക്ടര്‍ അനുകുമാര്‍ പി.ആറും സംഘവും ചേര്‍ന്നാണ് ആളൂര്‍ ഗേറ്റിന് സമീപത്ത് നിന്നും പാഷന്‍ പ്രൊ ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പന നടത്തി ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ ഫേബിന്‍ പൗലോസ്, ബിബിന്‍ വിന്‍സെന്റ്, ചന്ദ്രന്‍ സി.കെ, ബിന്ദുരാജ്, നിത്യ, ഡ്രൈവര്‍ സുധീര്‍ എന്നിവരും ഉണ്ടായിരുന്നു. കോടതി ഇയാലെ റിമാന്റ് ചെയ്തു.

Post a Comment

0 Comments