മണലിപുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


കൈനൂരിൽ മണലി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കൈനൂർ കാരാട്ടുപറമ്പിൽ അഖിൽ (23) ആണ് മരിച്ചത്.
പുത്തൂർ പൗണ്ട് റോഡിൽ കോലോത്തുകടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനിടയിൽ എൻഡിആർഎഫ് സംഘമാണ്
മൃതദേഹം കണ്ടെത്തിയത്.ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments