'ഇത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണത'; ആരോപണവുമായി അനൂപ് മേനോൻ

'ഇത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണത'; ആരോപണവുമായി അനൂപ് മേനോൻ



      'ഇത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണത'; ആരോപണവുമായി അനൂപ് മേനോന്‍
      'ഇത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണത'; ആരോപണവുമായി അനൂപ് മേനോന്‍
      2hr3 shares
      നിര്‍മ്മാതാക്കള്‍ തന്നെ പണം മുടക്കി തീയറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുക എന്നത് സിനിമയെ നഷ്ടത്തിലാക്കുന്ന അപകടകരമായ പ്രവണതയെന്ന് അനൂപ് മേനോന്‍.

      ഇങ്ങനെ ചെലവഴിക്കേണ്ടിവരുന്നത് ഭീമമായ തുകയാണെന്നും, അതുകൊണ്ട് സിനിമ വിജയമാകുമെന്ന് കരുതുന്നില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു. 'ചെക്ക്‌മേറ്റ്' എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. മലയാളസിനിമയിലെ ഒരു സിസ്റ്റവും 'ചെക്ക്‌മേറ്റ്' എന്ന സിനിമയെ സഹായിക്കാന്‍ കൂടെ നിന്നില്ലെന്നും അനുപ് മേനോന്‍ ആരോപിച്ചു.

      അനുപ് മേനോന്റെ വാക്കുകള്‍

      'മലയാള സിനിമയില്‍ കണ്ടുവരുന്ന അപകടകരവും ദു:ഖകരവുമായ പ്രവണത ആദ്യത്തെ മൂന്നു ദിവസം ഒരു വലിയ തുക തീയറ്ററുകളിലേക്കിട്ട് ആളുകളെ കൊണ്ടുവരുക എന്നതാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തീയറ്ററിലേക്ക് ആളെ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ മുടക്കേണ്ടി വരുന്നത്. എന്നാല്‍ ഇങ്ങനെ പണം മുടക്കുന്നതിലൂടെ തീയറ്ററില്‍ ആളുകള്‍ എത്തുന്നുണ്ടോ! ഇല്ല. അകത്തുകയറി നോക്കുമ്‌ബോള്‍ 12 പേരേ കാണൂ. ബുക്കിങ്ങ് മാത്രമേ പലപ്പോഴും നടക്കുന്നുളളു. ഒരു സിനിമ വിജയിക്കേണ്ടതിന്റെ ശരിയായ രീതിയല്ല ഇതൊന്നും എന്ന് തോന്നുന്നു.

      പ്രേക്ഷകര്‍ കണ്ട് മറ്റു പ്രേക്ഷകരിലേക്ക് എത്തുക എന്നല്ലാതെ ഒരു സിനിമ വിജയിക്കാന്‍ മറ്റൊരുവിധ മാര്‍ഗവുമില്ല. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ ഈ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട അമേരിക്കന്‍ മലയാളികളായ സുഹൃത്തുക്കളാണ് ചെക്ക്‌മേറ്റ് എന്ന സിനിമക്ക് പിന്നില്‍. അവര്‍ എത്ര തന്നെ ശ്രമിച്ചിട്ടും ഇവിടുത്തെ വലിയ വിതരണക്കാരൊന്നും ഈ സിനിമ വാങ്ങാന്‍ തയ്യാറായില്ല. ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാന്‍ പോലും ഒരു വലിയപേരുകാരും മുന്നോട്ടു വന്നില്ല. അതൊക്കെ വലിയ വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പക്ഷെ അതെല്ലാം ടിക്കറ്റുകളായി മാറുമോ എന്നതില്‍ ഇനിയും ഒരുറപ്പും പറയാനാവില്ലെന്ന അവസ്ഥയാണ്.

      ചെക്ക്‌മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂര്‍വ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അംഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകും. അത് എത്രയും വേഗം അവസാനിച്ച് പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

      ന്യൂയോര്‍ക്ക് നഗരത്തെ പശ്ചാത്തലമാക്കി അധികാരക്കൊതി സാധാരണക്കാരായവരുടെ ജീവിതത്തെ എങ്ങനെ തകര്‍ക്കുന്നു എന്ന് പറയുകയാണ് ചിത്രം. അനൂപ് മേനോന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Post a Comment

0 Comments