മറ്റത്തൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി . കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വെള്ളിക്കുളങ്ങര റോഡ് സഞ്ചാരയോഗ്യമാക്കുക, തെരുവുനായ ശല്യം അവസാനിപ്പിക്കുക, ക്രമിറ്റോറിയം തുറന്നു കൊടുക്കുക, പഞ്ചായത്തിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി. എം. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജിത് കൈപ്പിള്ളി, എ.എം. ബിജു, സി.എച്ച്. സാദത്ത്, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശിവരാമന്‍ പോതിയില്‍, ലിന്റോ പള്ളിപറമ്പന്‍, കെ.എസ്. സൂരജ്, ഷൈനി ബാബു, ശാലിനി ജോയ്, പോള്‍ പുല്ലോക്കാരന്‍, നൈജോ ആന്റോ, ഷീല വിപിനചന്ദ്രന്‍, സന്തോഷ് കൊള്ളിവളപ്പില്‍, ലിനോ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments