ശക്തമായ മഴയിൽ തൃശൂർ ഹൈറോഡിൽ വ്യാപാര സ്ഥാപനം തകർന്നു വീണു.






തൃശൂർ: ശക്തമായ മഴയിൽ തൃശൂർ ഹൈറോഡിൽ വ്യാപാര സ്ഥാപനം തകർന്നു വീണു. സി സി ബ്രദേഴ്സ് സ്റ്റേഷനറി ആൻഡ്‌ ഹോൾസെയിൽസ് മർച്ചന്റ്സ് എന്ന സ്ഥാപനമാണ് തകർന്നത്. ആർക്കും പരിക്കില്ല. അതേ സമയം നഗരത്തിൽ ഒട്ടേറെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നും ബലക്ഷയം വന്ന ഇവ മുൻ ഭാഗം മോടിപ്പിടിപ്പിച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം കെട്ടിടങ്ങളെ കണ്ടെത്താനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുവാനും തൃശൂർ എൻജിനീയറിംഗ് കോളേജിൻ്റെ സഹായം തേടുമെന്നും മേയർ പറഞ്ഞു.

Post a Comment

0 Comments