ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു






ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെആളൂര്‍ എസ് എച്ച് ഒ കെ എം ബിനീഷ് അറസ്റ്റ് ചെയ്തു. കൊല്ലം പന്മന സ്വദേശിയായ മൂനം വീട്  കോളനിയിലെ നിയാസിനെയാണ്  അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി രണ്ടിലധികം പ്രാവശ്യം ഇയാള്‍ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയതോടെ ഒളിവില്‍ പോകാന്‍ ശ്രമിച്ച നിയാസിനെ കൊല്ലം പന്മനയില്‍ ഉള്ള വീട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ആളൂര്‍ സ്റ്റേഷനില്‍ എത്തിയ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ നിയാസിനെ റിമാന്‍ഡ് ചെയ്തു.

 ആളൂര്‍ എസ് ഐ മാരായ കെ എസ് സുബിന്ദ്, കെ കെ രഘു, എ എസ് ഐ മിനിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സവീഷ്, ഹരികൃഷ്ണന്‍ ഡ്രൈവര്‍ അനീഷ്  ഡി വൈ എസ് പി യുടെ ക്രൈംസ്‌ക്വാഡ് അംഗമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ. എസ് ജീവന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments