പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു


പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.പുതുക്കാട് വടക്കെ തൊറവ് എടശ്ശേരി വീട്ടിൽ വേലായുധൻ്റെ മകൻ 48 വയസുള്ള സുനിൽ കുമാർ ആണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതരും പുതുക്കാട് പോലീസും സ്ഥലത്തെത്തി.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments