കണ്ടീജന്‍സി സാധനങ്ങള്‍ ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കൊടകര ഐസിഡിഎസ് പ്രോജക്ടിലെ 93 അങ്കണവാടികളിലേക്ക് കണ്ടീജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും അങ്കണവാടികളിലേക്കാവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും പ്രിന്റുചെയ്യുന്നതിനും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. ടെണ്ടര്‍ ഫോമിനും മറ്റു വിവരങ്ങള്‍ക്കും കൊടകര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2757593
---------------------------------------------
കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ് - സ്കോളർഷിപ്പിനും, ക്യാഷ് അവാർഡിനുമുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
കേരള ഷോപ്പ് സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ് ളിഷ്മെൻ്റസ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2024-25 അദ്ധ്യയന വർഷത്തെ പ്ലസ്സ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരേയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവധ കോഴ്സുകൾക്ക് സ്കോളർഷിപ്പിനുള്ള അപേക്ഷയും, 2023-24 അദ്ധ്യയന വർഷത്തെ എസ്എസ്എൽ സി പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും A+, സിബിഎസ് ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും A1, ഐസിഎസ്ഇ വീഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും ഡിഗ്രി, പിജി (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും കലാകായിക സാംസ്കാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. "peedika.kerala.gov.in" എന്ന വെബ് സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 31/10/2024 ആണ്. കൂടുതൽ വിവരങ്ങൾക്ക് നമ്പറുമായി ബന്ധപ്പെടേണ്ടതാണ്. 0487-2364866
-------------------------------------------
ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും കൈപ്പറ്റണം
2023 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി/ ടി എച്ച് എസ് എല്‍ സി പരീക്ഷകളില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 1000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഓഗസ്റ്റ് 12 ന് തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിതരണം ചെയ്തിരുന്നു. സര്‍ട്ടിഫക്കറ്റും ക്യാഷ് അവാര്‍ഡും കൈപ്പറ്റാത്തവര്‍ ഓഗസ്റ്റ് 23 നു മുമ്പായി തിരിച്ചറിയല്‍ രേഖ സഹിതം ഹാജരായി തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യസ ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു
-----------------------
സ്വയംതൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വിവിധ പലിശ നിരക്കുകളില്‍ നടപ്പിലാക്കുന്ന 60000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ക്കു തൃശ്ശൂര്‍ ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി 3 ലക്ഷം രൂപ. വായ്പ ലഭിക്കുന്നതിന് അഞ്ചു സെന്റില്‍ കുറയാത്ത വസ്തു അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും തൃശ്ശൂര്‍ രാമനിലയത്തിനു സമീപമുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2331556, 9400068508.
0 Comments