പറവട്ടാനിയിൽ നിന്ന് കാണാതായ യുവാവിനെ പുഴയ്ക്കൽ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.പറവട്ടാനി സ്വദേശി ചേറ്റുപുഴക്കാരൻ വീട്ടിൽ ജോൺസൻ്റെ മകൻ 37 വയസുള്ള ജോബിയാണ് മരിച്ചത്.ഈ മാസം ഒന്നാം തിയ്യതി മുതലാണ് ഇയാളെ കാണാതായത്.വീട്ടുകാരുടെ പരാതിയിൽ മണ്ണുത്തി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു. വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments