ബേസില്‍ ജോസഫിന്റെ ' മരണമാസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, നിര്‍മിക്കുന്നത് ടൊവിനോ തോമസ്




ബേസില്‍ ജോസഫിനെ നായകനാക്കി നടന്‍ ടൊവിനോ തോമസ് നിര്‍മിക്കുന്ന മരണമാസ് സിനിമയുടെ ചിത്രീകരണം ശനിയാഴ്ച മട്ടാഞ്ചേരിയില്‍ ആരംഭിച്ചു.
നവാഗതനായ ശിവപ്രസദാണ് സിനിമ സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാര്‍ റോദിലെ നികുതി വകുപ്പിന്റെ ഓഫീസിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. ഒരു സര്‍ക്കാര്‍ ഓഫീസിലായിരുന്നു ആദ്യ രംഗം ചിത്രീകരിച്ചത്.

ബേസില്‍ ജോസഫ്, അരുണ്‍ കുമാര്‍ അരവിന്ദ്, ജിസ് ജോയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയത്തിന് ശേഷമാണ് ശിവപ്രസാദ് സംവിധാനത്തിനെത്തുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാകും സിനിമയെന്നാണ് സൂചന. പുതുമുഖം അനിഷ്മ അനില്‍കുമാറാണ് സിനിമയിലെ നായിക. ബാബു ആന്റണി, സുരേഷ് കൃഷ്ണ,സിജു സണ്ണി,പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് സിനിമയില്‍ അണിനിരക്കുന്നത്.

സിജു സണ്ണിയുടെ കഥയ്ക്ക് സിജു സണ്ണിയും ശിവപ്രസാദും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വരികള്‍ മുഹ്‌സിന്‍ പരാരി.ഛായാഗ്രഹണം നീരജ് രവി,എഡിറ്റിംഗ് ചമന്‍ ചാക്കോ. കൊച്ചിയിലും പരിസരങ്ങളിലുമായാകും ചിത്രീകരണം.

Post a Comment

0 Comments