വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ എസ്എസ്എല്‍സി പരീക്ഷയുടെ മാർക്ക് വെളിപ്പെടുത്തും


എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർഥികള്‍ ആവശ്യപ്പെട്ടാല്‍ എസ്.എസ്.എല്‍.സി.പരീക്ഷയുടെ മാർക്ക് വിവരം വെളിപ്പെടുത്തുന്നതിന് അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എല്‍.സിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളില്‍ നിന്നും വിവിധ സ്കോളർഷിപ്പുകള്‍ക്കും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും മാർക്ക് വിവരം നേരിട്ട് നല്‍കുന്നതിന് എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ മാർക്ക് വിവരം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകള്‍ വരുന്ന സാഹചര്യമാണ് നിലവിലുളളത്.ഈ സാഹചര്യത്തില്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ച മാർക്ക് വിവരം പരീക്ഷാർഥികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നിലവിലുള്ള നിബന്ധനയില്‍ ഇളവ് വരുത്തി. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച്‌ മൂന്ന് മാസങ്ങള്‍ക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡി.ഡി സഹിതം പരീക്ഷാ ഭവനില്‍ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർഥികള്‍ക്ക് മാർക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള അനുമതി പരീക്ഷാ കമ്മീഷണർക്ക് നല്‍കി.

Post a Comment

0 Comments