അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.



അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ഴററില്ഴ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ ശവക്കോട്ട, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ ITC ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്ഴഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. മണ്ണുത്തി ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പൂക്കാവ് ജംഗ്ഷൻ, രാമനിലയം, അശ്വനി ജംഗ്ഷൻവഴി വടക്കേ സ്റ്റാൻറിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്. മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ വഴി ടൗൺ ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻറിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സര്ഴവ്വീസ് നടത്തേണ്ടതുമാണ്. കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട് ലുലു ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസ്സുകളും വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്. കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാന്ഴഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കണ്ണം കുളങ്ങര , ചിയ്യാരം കൂർക്കഞ്ചേരി വഴി സർവ്വീസ് നടത്തേണ്ടതാണ്. ഈ സമയം കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റലിൽ ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻറിലേക്ക് പ്രവേശിക്കാൻ പാടില്ലാത്തതാണ്. കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്. കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട, തൃപ്ര‍യാർ ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് മണുത്തി ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിയ്യാരം വഴി പോകേണ്ടതാണ്. ഒല്ലൂർ ആമ്പല്ലൂർ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടൂപാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്. മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും,ട്രയലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവ്വീസ് നടത്തേണ്ടതാണ്. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, ചിറക്കേക്കോട് മുടിക്കോട് വഴി പോകേണ്ടതാണ്. കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട് , വിയ്യൂർ പാലം വഴി Power House വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്. കണിമംഗലം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും നെടുപുഴ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര , തോപ്പിൻമൂല വഴി പോകേണ്ടതാണ്. ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ലൈറ്റ് വെഹിക്കിൾസും കൂർക്കഞ്ചേരി സെൻററിൽ നിന്നും Left തിരിഞ്ഞ് നെടുപുഴ പോലീസ് സ്റ്റേഷൻ വഴി തിരിഞ്ഞ് വടൂക്കര , തോപ്പിൻ മൂല വഴി പോകേണ്ടതാണ്. ഈ സമയം നെടുപുഴ പോലീസ് സ്റ്റേഷൻ റോഡ് Oneway ആയിരിക്കും. ജൂബിലി ജംഗ്ഷൻ വഴി വരുന്ന കൂർക്കഞ്ചേരി പോകുന്ന എല്ലാ ലൈറ്റ് വാഹനങ്ങളും മിഷൻ ക്വാർട്ടേഴ്സ് വഴി ബിഷപ്പ് ആലപ്പാട് റോഡ് വഴി തിരിഞ്ഞ് സെമിത്തേരി റോഡ് വഴി ചിയ്യാരം ജംഗ്ഷനിലെത്തി കൂർക്കഞ്ചേരിക്ക് പോകേണ്ടതാണ്. കെ.എസ്.ആർ.ടി.സി. സർവീസുകൾ കെ.എസ്.ആർ ടി.സി സ്റ്റാന്ഴറിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവ്വീസ് നടത്തേണ്ടതാണ്. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൂങ്കുന്നം ജംങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യൻ റോഡിലൂടെ പൂത്തോൾ വഴി കെ.എസ്. ആർ ടി.സി സ്റ്റാൻറിൽ പ്രവേശിക്കണ്ടതുമാണ്. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി K.S.R.T.C ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ താൽക്കാലികമായി ആരംഭിക്കുന്ന ബസ്സ് സ്റ്റാൻറിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്. ഷൊർണ്ണൂർ വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന KSRTC ബസുകൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ITC ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജംഗ്ക്ഷൻ കോലോത്തുംപാടം വഴി സർവ്വീസ് നടത്തേണ്ടതാണ്. പൊതുജനങ്ങൾ അന്നേ ദിവസം അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കേണ്ടതാണ്.

Post a Comment

0 Comments