പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വനം വാച്ചർ മരിച്ചു


എച്ചിപ്പാറ തോടിനു സമീപം വലയില്‍ കുടുങ്ങിയ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പുകടിയേറ്റ വനം വകുപ്പ് വാച്ചര്‍ മരിച്ചു.
ചിമ്മിനി റേഞ്ചിൽ വാച്ചറായ ചിമ്മിനി ഏറാകണ്ടത്ത് കുഞ്ഞുട്ടിയുടെ മകൻ ഉണ്ണികൃഷ്ണൻ (53) ആണ് മരിച്ചത്. കഴിഞ്ഞമാസം രണ്ടിന് തോടിനു സമീപം  കോഴിയെ വളർത്തുന്ന പറമ്പിൽ സ്ഥപിച്ച വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കു ശേഷം കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയത്. ഞായറാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

0 Comments