മുരിയാട് പഞ്ചായത്തിൽ നിറപൊലിമ ഓണ പൂവ് കൃഷി വിളവെടുത്തു.




മുരിയാട് പഞ്ചായത്തിൽ  13-ാം വാർഡ് തുറവൻകാട് ADS  കുടുംബശ്രീ നിറപൊലിമ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ്  മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉൽഘാടനം ചെയ്തു. ADS പ്രസിഡൻ്റ് സി.എൻ. തങ്കം അധ്യക്ഷത വഹിച്ചു.
 CDS ചെയർ പേഴ്സൺ സുനിത രവി, സുജാതാ സുരേഷ് , പഞ്ചായത്ത് സെക്രട്ടറി ജെസീന്ത കെ.പി, 14ാം വാർഡ്മെമ്പർ മണി സജയൻ,Accountant രമ്യ സജീവൻ ,സുജിതാ മനോജ്, ഷീജ ശശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സഹൃദയ, നീലാംബരി, ഓജസ് എന്നീ അയൽക്കൂട്ടത്തിലെ അംഗങ്ങളാണ് പൂകൃഷി വിളവിറക്കിയത്.
 ADS സെക്രട്ടറി സുജാത സുരേഷ് സ്വാഗതവും. അഞ്ജു ഗീരിഷ്  നന്ദിയും പറഞ്ഞു

Post a Comment

0 Comments