അന്തിക്കാട്: സഹകരണ ബാങ്ക് ജപ്തി ചെയ്തു പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കൊൽക്കത്ത സ്വദേശി സൽമാൻ അലാവുദ്ദീൻ (21 ) പിടിയിലായത്. ഇയാളെ കോടതി റിമാൻറ് ചെയ്തു.എസ്ഐ വി.പി. അരിസ് റ്റോട്ടിൽ, എസ്ഐ കെ.എസ്. അബ്ദുൽസലാം സീനിയർ പോലീസ് ഓഫീസർ കെ എച്ച് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം. പടിയം സ്വദേശി വേളക്കാട്ട് ശൈലജ പ്രേംനാഥിൻ്റെ വീട്ടിലാണ് മോഷണം നടത്തിയത്. വീട് കുത്തി തുറന്ന് ആക്രി കച്ചവടക്കാരനായ മോഷ്ടാവ് ഉരുളി ഗ്യാസ് കുറ്റി, പ്രപ്രഷർ കുക്കർ, വിവിധതരം പാത്രങ്ങൾ, എന്നിവയെല്ലാം മോഷണം നടത്തി ചാക്കിലാക്കി പോകുന്നതിനിടയിൽ നാട്ടുകാർ തടഞ്ഞ് വെച്ച പ്രതിയെ അന്തിക്കാട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എസ്ഐ വി.പി. അരിസ് റ്റോട്ടിൽ, കെ.എസ്. അബ്ദുൽസലാം സീനിയർ പോലീസ് ഓഫീസർ കെ എച്ച് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
പുതുക്കാട് ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവര്‍ ക്ക് മുകളിലുള്ള ലിങ്കിലൂടെ ജോയിന്‍ ചെയ്യാം. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ അംഗമായവര്‍ വിണ്ടും ചേരേണ്ടതില്ല.
0 Comments