ഓണ വിപണി ഒരുക്കി മുരിയാട് കൃഷിഭവൻ.



ഓണ വിപണി ഒരുക്കി മുരിയാട് കൃഷിഭവൻ.

ഓണകാലത്ത് വിലനിലവാരം പിടിച്ച് നിർത്തുക എന്ന ലക്ഷ്യത്തോട് കൂടി മുരിയാട് പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ അതി വിപുലമായ ഓണവിപണി ആരംഭിച്ചു. 
ഹോർട്ടി കോർപ്പിൻ്റെ സഹകരത്തോടു കൂടി എല്ലാ തരം  പച്ചക്കറികളും വിപണിയിലൂടെ വളരെ വില കുറച്ച് ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട് .

 കൃഷിഭവന് സമീപം കൃഷിഭവൻ്റെ ഓണ വിപണി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എ ഡി എ എസ്. മിനിമോൾ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ.വൃന്ദ കുമാരി , മണി സജയൻ , നിഖിത മോൾ അനൂപ്, കൃഷി വികസന സമിതി അംഗങ്ങളായ കെ.എം. ദിവാകരൻ , ടി എൻ മോഹനൻ, ടി.കെ. വർഗ്ഗീസ്, കൃഷി അസി. നിധിൻ രാജ്, കുടുംബശ്രീ ചെയർ പേഴ്സൺ സുനിതാ രവി തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments