ജി.യു.പി.എസ് ആനന്ദപുരം സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി




ജി.യു.പി.എസ് ആനന്ദപുരം സ്‌കൂളിലെതിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി തണ്ട്യേക്കല്‍ അന്തോണികുട്ടി ഫാമിലി. ഹെഡ്മിസ്ട്രസ് ബീന ഇ.ടി സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. K.U വിജയന്‍ അധ്യക്ഷനായിരുന്നു. ശ്രീ ടി.എ അന്തോണികുട്ടി ,മക്കളായ ശ്രീ ജോളി ആന്റണി,ശ്രീ ബിജു ആന്റണി എന്നിവര്‍ ചേര്‍ന്ന് സൈക്കിള്‍ സമര്‍പ്പണം നടത്തി .PTA പ്രസിഡന്റ് സുനില്‍കുമാര്‍,എം പി ടി എ പ്രസിഡന്റ് ഷീബ ജയന്‍,വാര്‍ഡ് മെമ്പര്‍  നിജി വത്സന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഇന്ദു പി നന്ദി അര്‍പ്പിച്ചു .

Post a Comment

0 Comments