ദേശീയപാത ആമ്പല്ലൂരില്‍ ആരംഭിച്ച അശാസ്ത്രീയമായ അടിപ്പാത നിര്‍മ്മാണത്തിനെതിരെയും സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് റോഡ് പൊളിച്ചതിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. ലിനോ മൈക്കിള്‍, ആന്‍സ് ആന്റോ, റെനീഷ് നെന്മണിക്കര എന്നിവർ സംസാരിച്ചു.
0 Comments