മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാസ്താംപൂവം ആദിവാസി നഗറിൽ സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. ശാസ്താംപൂവത്ത് പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടിയില്‍ എല്ലാ മാസവും ആദ്യ ആഴ്ചയില്‍ തന്നെ റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ നൂറോളം കുടുംബങ്ങള്‍ക്ക് അനുവദിക്കപ്പെട്ട 30 കിലോഗ്രാം അരിയും 5 കിലോ ഗോതമ്പ്/ ആട്ടയും എത്തിച്ചു നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ശാസ്താംപൂവം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, തൃശ്ശൂര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.ആര്‍. ജയചന്ദ്രന്‍, ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ സൈമണ്‍ ജോസ് എന്നിവർ സംസാരിച്ചു.
0 Comments