പഞ്ചാരിമേളത്തില്‍ അരങ്ങേറി പതിനൊന്നംഗ മേളസംഘം- Kodakara News





പഞ്ചാരിമേളത്തില്‍ പതികാലം മുതല്‍ കൊട്ടിക്കയറി പതിനൊന്നംഗ മേളസംഘം. കൊടകര തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തിലാണ് പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ അരങ്ങേറിയത്.ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് ആരംഭിച്ച മേളപരിശീലനം നാലുമാസത്തിനു മുന്‍പേ പഠനം പൂര്‍ത്തിയാക്കി യായിരുന്നു അരങ്ങേറ്റം. എന്‍.എസ് ഗൗരിനന്ദ, എന്‍.എസ് ആര്യന്‍്, അഖില്‍ കെ. ബിനേഷ്, വിഷ്ണുസുരേഷ്, പി.എം,വിഷ്ണുദേവ് ശബരീഷ്സുരേഷ്, കെ.എസ്.ശ്രീഹരി., ടി.എസ.്നിരഞ്ജന്‍,ആദിദേവ്, പ്രിന്‍സ് എന്നിവരാണ് അരങ്ങേറിയത്. കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അരങ്ങേറ്റമേളം പെരുവനം കുട്ടന്‍മാരാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എന്‍. പി ശിവന്‍ പെരുവനം കുട്ടന്‍ മാരാരെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അരങ്ങേറ്റമേളത്തിന് കുറുകുഴല്‍, കൊമ്പ്, വലംതല, ഇലതാളം എന്നിവയില്‍ യഥാക്രമം കൊടകര അനൂപ്, ഊരകം നാരായണന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, കല്ലൂര്‍ രഘു എന്നിവര്‍ നേതൃ ത്വം നല്‍കി

Post a Comment

0 Comments