വീട്ടിൽ ചാരായം വാറ്റ്; 110 ലിറ്റർ വാഷ് പിടികൂടി


ആറ്റുരിൽ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 110 ലിറ്റർ വാഷ് വടക്കാഞ്ചേരി എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു.
ആറ്റൂർ വലിക്കപ്പറമ്പിൽ കൃഷ്ണൻകുട്ടിയുടെ വീട്ടിലെ ഗോവണി ചുവട്ടിൽ നിന്നുമാണ്  വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ പ്രശാന്ത്,ഉദ്യോഗസ്ഥരായ അനിൽ, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Post a Comment

0 Comments