സംസ്ഥാനത്തെ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി കേരള വനിത കമീഷന്‍ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. ഈ മാസം 19 ന് പാലപ്പിള്ളി കന്നാറ്റുപാടം ഗവ. ഹൈസ്‌കൂളില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന പബ്ലിക് ഹിയറിങ് വനിത കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്,
വനിത കമ്മീഷന്‍ അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണൻ, ലോ ഓഫിസര്‍ കെ. ചന്ദ്രശോഭ, പ്രോഗ്രാം ഓഫിസര്‍ എന്‍. ദിവ്യ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, കോട്ടയം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ പി.ആര്‍. ശങ്കര്‍, ആലുവ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍ കെ.എസ്. രാജേഷ്, വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം ജലാല്‍ പാലപ്പിള്ളി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിത കമീഷന്‍ റിസര്‍ച്ച് ഓഫിസര്‍ എ.ആര്‍. അര്‍ച്ചന നേതൃത്വം നല്‍കും. സംസ്ഥാനത്തെ തോട്ടം മേഖലയിന്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് പബ്ലിക് ഹിയറിങില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
0 Comments