പുതുക്കാട് തെക്കേ തൊറവിലെ അപകട വളവിൽകോൺവെക്സ് മിറർ സ്ഥാപിച്ചു


പുതുക്കാട് തെക്കേ തൊറവിലെ അപകട വളവിൽ
കോൺവെക്സ് മിറർ സ്ഥാപിച്ചു. 
തൊറവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കോൺവെക്സ് മിററിൻ്റെ ഉദ്ഘാടനം പുതുക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോജു നിർവഹിച്ചു. തൊറവ് കൂട്ടായ്മ പ്രസിഡൻ്റ് വർഗ്ഗീസ് തെക്കേത്തല അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഫിലോമിന ഫ്രാൻസിസ്, സി.പി. സജീവൻ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ്
വിജയകുമാർ പുതുക്കാട്ടിൽ, നടുവം ഹരി, സി.കെ. ദിൽ, ജോജോ കുറ്റിക്കാടൻ, രമ്യ കിളിയാറ, രാധാകൃഷ്ണൻ അമ്പാടി എന്നിവർ സംസാരിച്ചു.
 

Post a Comment

0 Comments