തൃശൂർ: കോര്‍പറേഷന്‍തല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോര്പറേഷന് പരിധിയിലെ മുതിര്‍ന്ന പൗരന്മാരായ രവി പുഷ്പഗിരി സദസ്സിന്റെ ഫോട്ടോ എടുത്ത് മേയറുടെ വാട്ട്സ്ആപ് നമ്പറിലേക്ക് അയക്കുകയും ഗീത തന്റെ പെന്‍ഷന്റെ തല്‍സ്ഥിതി മൊബൈലില്‍ പരിശോധിക്കുകയും ചെയ്തായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തിയാക്കിയവർക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പദ്ധതിയുമായി സഹകരിച്ചവര്‍ക്കുള്ള മെമന്റോ വിതരണവും ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി നിര്‍വഹിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, കരോളിന് പെരിഞ്ചേരി, ഡി.പി.സി അംഗം സി.പി. പോളി, കൗണ്‍സിലര്‍മാരായ ഷീബ ബാബു, ശ്യാമള വേണുഗോപാല്‍, രാജശ്രീ ഗോപന്, സുഭി സുകുമാര്‍, രേഷ്മ ഹെമേജ്, എ.ആര്. രാഹുല്‍നാഥ്, ബീന മുരളി, ഷീബ ജോയ്, രാധിക അശോകന്, പി. സുകുമാരന്‍, സജിത ഷിബു, ബി.ജെ.പി പ്രതിനിധി സുരേന്ദ്രന് ഐനിക്കുന്നത്ത് എന്നിവര്‍ സംബന്ധിച്ചു.
0 Comments