മുപ്ലിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പ്പടെ ജില്ലയില്‍ നാല് വിദ്യാലയം കൂടി മികവിന്റെ കേന്ദ്രങ്ങള്‍



ജില്ലയില്‍ നാല് വിദ്യാലയം കൂടി മികവിന്റെ കേന്ദ്രങ്ങള്‍. പരിമിത അടിസ്ഥാന സൗകര്യത്തില്‍ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന  മുപ്ലിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുട്ടഞ്ചേരി ജി എല്‍പി സ്‌കൂള്‍ എന്നിവ ശനി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി  ഓണ്‍ലൈനില്‍ നിര്‍വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാവും. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഹൈടെക്കാക്കിയത്. 
കിഫ്ബിയുടെ 3.90കോടി ഉപയോ?ഗിച്ചാണ് മുപ്ലിയം ?ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക്കാക്കിയത്. 18 ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടമാണിത്. ലിഫ്റ്റുമുണ്ട്. കില നേതൃത്വത്തിലായിരുന്നു നിര്‍മാണം.  കെ കെ രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് താക്കോല്‍ദാനം നടത്തും. 
   വാടാനപ്പള്ളി ?ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോ?ഗിച്ചാണ് നിര്‍മിച്ചത്. ആറ് ക്ലാസ് മുറിയും ശുചിമുറിയുമുണ്ട്. മുരളി പെരുനെല്ലി എംഎല്‍എ ശിലാഫലകം അനാച്ചാദനം ചെയ്യും.
 ചാവക്കാട് ?ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഹൈടെക്കാക്കിയത്. നാല് ക്ലാസ് മുറിയും മൂന്ന് ശുചിമുറിയും പ്രത്യേക വാഷ് ഏരിയയുമുണ്ട്.  പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മിച്ചത്. എന്‍ കെ അക്ബര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
   എരുമപ്പെട്ടി കുട്ടഞ്ചേരി ജിഎല്‍പി സ്‌കൂള്‍ കെട്ടിടം പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ഉപയോ?ഗിച്ചാണ് മികവിന്റെ കേന്ദ്രമാക്കിയത്. ആറ് ക്ലാസ് മുറിയും ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മിച്ചത്. എ സി മൊയ്തീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും.
   കിഫ്ബിയുടെ 1.3 കോടി രൂപ ചെലവിലാണ്  കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം ഗവ. യുപി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുക. ചടങ്ങില്‍ ഇ ടി ടൈസണ്‍ എംഎല്‍എ  ശിലാഫലകം അനാച്ഛാദനം ചെയ്യും.

Post a Comment

0 Comments