എറവക്കാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. എറവക്കാട് നടുവിൽ വീട്ടിൽ മാധവന്റേയും പരേതയായ ശാന്തയുടേയും മകൻ 51 വയസുള്ള ഷിബു ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ.പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ശാന്തി. മകൾ: ശ്രീലക്ഷ്മി.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 ന് വടൂക്കര ശ്മശാനത്തിൽ.
0 Comments