ഗോവര്‍ദ്ധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആമ്പല്ലൂരിൽ നടന്നു


ഗോവര്‍ദ്ധിനി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം അളഗപ്പനഗര്‍ പഞ്ചായത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജിതേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌പെഷല്‍ ലൈവ്‌സ്റ്റോക്ക് ബ്രീഡിങ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബീന എലിസബത്ത് ജോണ്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിന്‍സി ഡേവിഡ്, ആരോഗ്യ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പൂക്കോട് പാല്‍ സൊസൈറ്റി പ്രസിഡന്റ് സി.ജി. അലക്‌സ്, ആമ്പല്ലൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഡീന ആന്റണി, ചാലക്കുടി സീനിയര്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍   ഡോ. എ.വി. പ്രകാശന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.ആർ. അജയ് എന്നിവർ സംസാരിച്ചു.
തൃശൂര്‍ ജില്ലയില്‍ 4,100 കിടാരികളെ ആണ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്ത് കോടിയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ. കിടാരികള്‍ക്ക് പതിനെട്ടു മാസം വരെ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ഗുണമേന്മയുള്ള കാലിതീറ്റ ലഭ്യമാക്കുന്ന പദ്ധതിയാണ് ഗോവര്‍ദ്ധിനി. 

Post a Comment

0 Comments