മറ്റത്തൂർ മുതൽ വെള്ളികുളങ്ങര വരെയുള്ള ബ്രാഞ്ച് കനാൽ വൃത്തിയാക്കുന്ന പദ്ധതിക്ക് തുടക്കമായി



മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ മറ്റത്തൂർ മുതൽ വെള്ളികുളങ്ങര വരെയുള്ള ബ്രാഞ്ച് കനാൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം  വൃത്തിയാക്കുന്ന പദ്ധതി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ഇരുപത്തിയൊന്നാം വാർഡ് മെമ്പർ  ദിവ്യ സുധീഷ് കൊടകര ഫാർമേഴ്സ്  ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ വിനു എം.എൽ, ശ്രീ ഗോപി കുണ്ടനി, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മറ്റത്തൂർ മുതൽ വെള്ളികുളങ്ങര വരെ  തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി 7500 തൊഴിൽ ദിനങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇറിഗേഷൻ കനാലിന്റെ സ്പോട്ടുകൾ വൃത്തിയാക്കുന്ന പദ്ധതിയും  ഈ വർഷം നടപ്പിലാക്കുന്നുണ്ട്

Post a Comment

0 Comments